ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

പത്തനംതിട്ട : അടൂർ തെങ്ങമം സൂരജ് ഭവനത്തിൽ എസ് സൂരജ് (23) ആണ് മരിച്ചത്. സൂരജിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തെങ്ങമം സ്വദേശി അമൽ രാജ്(23)ന് ഗുരുതര പരിക്കേറ്റു. 



ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആനയടി കൂടൽ റോഡിൽ പയ്യനനല്ലൂർ ഭാഗത്തു നിന്നും മേക്കുന്നുമുകൾ ജങ്ഷനിലേക്കുള്ള ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ മേക്കുന്നുമുകൾ ഭാഗത്തേക്ക് പോയ കാൽനടയാത്രക്കാരാണ് ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൂരജും, അമൽ രാജും പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് 

പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജ് മരിച്ചു. വാഹനം എങ്ങനെയാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്നും വാഹനം ഓടിച്ചത് ആരാണെന്നതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

Next Post Previous Post
sr7themes.eu.org